പാലക്കാട് ഐ.ഐ.ടി ക്യാമ്പസിന് തറക്കല്ലിട്ടു - ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി
🎬 Watch Now: Feature Video
പാലക്കാട്: പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ (ഐ.ഐ.ടി) പ്രധാന ക്യാമ്പസിന് തറക്കല്ലിട്ടു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ആണ് തറക്കല്ലിട്ടത്. താല്‍ക്കാലിക ക്യാമ്പസായ 'നിളയുടെ' ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീഡിയോ കോൺഫറൻസിങ് വഴി നടന്ന പരിപാടിയില്‍ ഐ.ഐ.ടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ രമേഷ് വെങ്കിടേശ്വരന്‍ അധ്യക്ഷനായി. കഞ്ചിക്കോട്ട് പുതുശേരി വെസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 504 ഏക്കര്‍ സ്ഥലത്താണ് 3,000 കോടി ചെലവില്‍ ക്യാമ്പസ് നിര്‍മിക്കുന്നത്.