നിലമ്പൂരില്‍ പണമൊഴുക്കി വോട്ട് നേടാന്‍ യു.ഡി.എഫ് ശ്രമം: പി വി അന്‍വര്‍ - എല്‍ഡിഎഫ്
🎬 Watch Now: Feature Video
മലപ്പുറം: നിലമ്പൂരിൽ മികച്ച വിജയം നേടുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.വി.അൻവർ. സാധാരണക്കാരുടെ ഉൾപ്പെടെ മുഴുവൻ ജനവിഭാഗങ്ങളുടെയും വോട്ട് നേടി എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തുമന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷം വീട്ടിക്കുത്ത് ജി.യു.പി സ്ക്കൂളില്‍മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരില്‍ പണം ഒഴുക്കി വോട്ട് നേടാനാണ് യു.ഡി.എഫ് ശ്രമിച്ചത്. കോണ്‍ട്രാക്ടര്‍മാരും കുത്തകകളുമാണ് പണം നല്‍കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.