മലപ്പുറത്ത് ടി.ബി. സെന്‍ററിന്‍റെ നേതൃത്വത്തില്‍ ന്യൂയർ-ക്രിസ്‌മസ് കരോൾ സംഘടിപ്പിച്ചു - malappuram latest news
🎬 Watch Now: Feature Video
മലപ്പുറം: 'ക്ഷയരോഗ മുക്ത ജില്ലയ്ക്കായി പ്രവർത്തിക്കാം' എന്ന സന്ദേശവുമായി ജില്ലാ ആരോഗ്യ വകുപ്പിന്‍റെ കീഴിലുള്ള ടി.ബി സെന്‍ററിന്‍റെ നേതൃത്വത്തിൽ ന്യൂയർ-ക്രിസ്‌മസ് കരോൾ സംഘടിപ്പിച്ചു.
കരോള്‍ നിലമ്പൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി പത്മിനി ഗോപിനാഥ് ഫ്ലാഗ് ഓഫ് ചെയ്‌തു. വായുവിലൂടെ പകരുന്ന ഈ രോഗത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഇന്നലെയും ഇന്നുമായി ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് ന്യൂയർ-ക്രിസ്‌മസ് കരോൾ സംഘടിപ്പിച്ചത്. ചടങ്ങില്‍ ക്ഷയരോഗനിർമാർജ്ജനത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച ക്രിസ്‌മസ് കാർഡിന്‍റെ ആദ്യ പതിപ്പ് ക്രിസ്‌മസ് പാപ്പ ബഹു . മുനിസിപ്പൽ ചെയർപേഴ്‌സനു കൈമാറി.
പരിപാടിയിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ചാണ്ടി, മെഡിക്കല്‍ ഓഫീസര്‍ ടി.സി. പ്രവീണ, ജില്ലാ മെഡിക്കൽ ഓഫീസ് ടെക്‌നിക്കൽ അസിസ്റ്റന്‍റ് ശ്രീകൃഷ്‌ണൻ, ചുങ്കത്തറ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ശ്രീ. ശബരീശൻ, എസ്.ടി.എസ് മനു , ജില്ലാ ക്ഷയരോഗ നിയന്ത്രണ കേന്ദ്രത്തിലെ ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.