കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു - നെടുമങ്ങാട്
🎬 Watch Now: Feature Video
തിരുവനന്തപുരം: നെടുമങ്ങാട് പുത്തൻപാലത്ത് പച്ചക്കറിക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കയറി ഒരാൾ മരിച്ചു. പാലോട് പേരയം സ്വദേശി ചന്ദ്രനാണ് മരിച്ചത്. ചന്ദ്രന്‍റെ മകൻ 12 വയസുള്ള ആരോമലിന് അപകടത്തിൽ പരിക്കേറ്റു. പച്ചക്കറി കടയിൽ നിന്ന് പുറത്തേക്കിറങ്ങവെ വിതുരയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പച്ചക്കറി കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.