കോണ്‍ഗ്രസ്-ബിജെപി ധാരണ തള്ളി ഉദുമ എന്‍ഡിഎ സ്ഥാനാര്‍ഥി - ബിജെപി-കോൺഗ്രസ് ധാരണ
🎬 Watch Now: Feature Video

കാസർകോട്: ഉദുമയിൽ ഇടതുമുന്നണിയെ തോൽപ്പിക്കാൻ ബിജെപി-കോൺഗ്രസ് ധാരണയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർഥി എ. വേലായുധൻ. മഞ്ചേശ്വരത്ത് ഇടതുമുന്നണിയുടെ വോട്ട് അഭ്യർഥിച്ചതിലൂടെ മുല്ലപ്പള്ളി രാമചന്ദ്രൻ രക്തസാക്ഷികളുടെ കുടുംബങ്ങളെ അവഹേളിക്കുകയാണെന്നും അതിനാൽ കോൺഗ്രസിന്‍റെ വലിയ വിഭാഗം വോട്ടുകളും തനിക്ക് അനുകൂലമാകുമെന്നും വേലായുധൻ പറഞ്ഞു. ഉദുമ മണ്ഡലത്തിന്‍റെ വിവിധ മേഖലകളിൽ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും ചരിത്രം ഇക്കുറി തിരുത്തുമെന്നും നിശബ്‌ദ പ്രചാരണത്തിനിടെ വേലായുധൻ ഇടിവി ഭാരതിനോട് പറഞ്ഞു.