സംവരണ സ്‌കോളർഷിപ്പ്: ലീഗ് നിലപാട് സിപിഎം വളച്ചൊടിച്ചെന്ന് കുഞ്ഞാലിക്കുട്ടി - പികെ കുഞ്ഞാലിക്കുട്ടി
🎬 Watch Now: Feature Video
മലപ്പുറം: ജനസംഖ്യ അനുപാതത്തിൽ സംവരണ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത് ലീഗിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചാണെന്ന സിപിഎം വാദം തള്ളി മുസ്ലീം ലീഗ്. ലീഗിന്‍റെ നിലപാട് സിപിഎം വളച്ചൊടിച്ചതായി ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
''ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൊതുവായി നൽകുന്ന ആനുകൂല്യങ്ങള്‍ 2021 സെന്‍സസിന്‍റെ അടിസ്ഥാനത്തില്‍ ജനസംഖ്യ ആനുപാതികമായി അര്‍ഹതയുള്ളവര്‍ക്ക് നിലവിലുള്ള ന്യൂനപക്ഷ കമ്മിഷനുകളിലൂടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെയും പരാതികള്‍ക്ക് ഇട നല്‍കാത്ത വിധം നടപ്പാക്കേണ്ടതാണ്'' എന്നതാണ് പ്രധാനമായും കത്തിൽ പരാമർശിച്ചിരിക്കുന്നത്.
കൂടാതെ സ്‌കോളർഷിപ്പ് വിതരണത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും മറ്റ് വിഭാഗങ്ങൾക്ക് ജനസംഖ്യ അനുപാതത്തിൽ വേറൊരു സ്‌കീം വേണമെന്നുമാണ് ലീഗ് ആവശ്യപ്പെട്ടതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.