സര്‍ക്കാര്‍ സംരക്ഷണത്തില്‍ യുവതികള്‍ ശബരിമല കയറില്ലെന്ന് മന്ത്രി എ.കെ.ബാലന്‍ - minister ak balan
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5186432-thumbnail-3x2-yaksha.jpg)
തിരുവനന്തപുരം: സര്‍ക്കാര്‍ സംരക്ഷണത്തോടെ ഒരാളും ശബരിമല കയറില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. തൃപ്‌തി ദേശായിയുടെ ഉദ്ദേശ്യം എന്താണെന്നും ശബരിമലയില്‍ സമാധാനം തകര്‍ക്കാന്‍ ഗൂഢാലോചന ഉണ്ടോയെന്നും സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ബിന്ദു അമ്മിണിയെ ആക്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.