നവനീതിന് യാത്രാമൊഴി നല്‍കി സഹപാഠികള്‍ - navaneeth death
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5155257-thumbnail-3x2-nav.jpg)
നവനീതിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി സഹപാഠികളും അധ്യാപകരും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. നാട്ടുകാരുടെയും വിദ്യാര്‍ഥികളുടെയും നീണ്ട നിരയാണ് നവനീതിന് അന്തിമോപചാരം അര്‍പ്പിക്കാൻ എത്തിയത്. പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും കലാ-കായിക മത്സരങ്ങളോട് അധികം താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല നവനീതെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു. എല്ലാവരോടും പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതമായിരുന്നു. മുഖത്ത് എപ്പോഴും ഒരു ചിരി കാത്തുസൂക്ഷിക്കാൻ നവനീത് ശ്രമിച്ചിരുന്നു. നവനീതിന് ഏറ്റവും പ്രിയപ്പെട്ടത് അവന്‍റെ കുഞ്ഞനുജനായിരുന്നു. തങ്ങളുടെ സഹപാഠിയുടെ ചേതനയറ്റ ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ വിതുമ്പലോടെയാണ് കുട്ടികള്‍ അന്തിമോപചാരം അര്‍പ്പിച്ചത്. ഇന്നലെ ഉച്ചക്കാണ് ചുനക്കര ഗവൺമെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്‌കൂളിലെ വിദ്യാര്‍ഥി നവനീത് മരിച്ചത്. ക്രിക്കറ്റ് കളിക്കിടെ കയ്യില്‍ നിന്ന് തെറിച്ച ബാറ്റ് തലയില്‍ കൊണ്ടാണ് ആറാം ക്ലാസ് വിദ്യാര്‍ഥി നവനീത് മരിച്ചത്.
Last Updated : Nov 23, 2019, 10:59 PM IST