മലമ്പുഴ അണക്കെട്ട് വീണ്ടും തുറന്നു - മലമ്പുഴ വീണ്ടും തുറന്നു
🎬 Watch Now: Feature Video
പാലക്കാട് :വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ മലമ്പുഴ ഡാം വീണ്ടും തുറന്നു. രാവിലെ എട്ട് മണിക്ക് ജലനിരപ്പ് 113 മീറ്ററെത്തിയതോടെയാണ് ഡാം തുറന്നത്. ഡാമിന്‍റെ നാല് ഷട്ടറുകൾ 2 സെന്‍റി മീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. മുക്കൈ പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. വാളയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ അഞ്ച് സെൻറിമീറ്റർ വീതം ഇന്ന് തുറക്കും.