കേരളാ ഗവർണർക്കെതിരെ എ.വിജയരാഘവൻ - എൽഡിഎഫ് കൺവീനർ
🎬 Watch Now: Feature Video
തിരുവനന്തപുരം: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. ഗവർണർ ആഗ്രഹിക്കുന്നത് പത്ര തലക്കെട്ടാണെന്നും രാജ്ഭവനിലിരുന്ന് ഭരണഘടനാപരമായ ചുമതലകൾ നിർവഹിച്ചാൽ ഗവർണർക്ക് എല്ലാ ദിവസവും പത്ര തലക്കെട്ടിൽ സ്ഥാനം പിടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ നിയമിച്ച കേന്ദ്ര സർക്കാരിനോട് വിധേയത്വം പ്രകടിപ്പിക്കാനാണ് ഗവർണർ ശ്രമിച്ചുക്കൊണ്ടിരിക്കുന്നതെന്നും എ.വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.