സംസ്ഥാനത്ത് പൂർണ വികസനത്തിനായി ബി.ജെ പി അധികാരത്തിൽ വരണമെന്ന് പ്രഹ്ളാദ് ജോഷി - കുന്നത്തുനാട് വാർത്തകൾ
🎬 Watch Now: Feature Video
എറണാകുളം: കുന്നത്തുനാട് നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി രേണു സുരേഷിന്‍റെ തെരെഞ്ഞെടുപ്പ് പ്രചരണാർഥം കിഴക്കമ്പലത്ത് നടന്ന റോഡ് ഷോ കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ഉദ്ഘാടനം ചെയ്‌തു. പൂർണമായ ഒരു വികസന ഭരണത്തിന് ബി.ജെ.പി അധികാരത്തിൽ വന്നേ മതിയാവൂ എന്ന് മന്ത്രി ആവശ്യപ്പെട്ടു. നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞുകൊണ്ടാണ് അദ്ദേഹം എൻ.ഡി.എ സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ചത്. കാവടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുത്തത്