കാസർകോട് രണ്ടിടങ്ങളിൽ കള്ളവോട്ട് ആരോപണം - fake vote
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-9871842-996-9871842-1607930814441.jpg)
കാസർകോട്: പോളിങ്ങിനിടെ കാസർകോട് കള്ളവോട്ട് ആരോപണം. മങ്കല്പാടി പഞ്ചായത്തിൽ യഥാർഥ വോട്ടർ എത്തും മുൻപ് വോട്ട് രേഖപ്പെടുത്തി എന്നാണ് പരാതി. ഇതേ തുടർന്ന് ടേണ്ടർഡ് വോട്ട് അനുവദിച്ചു. ചിലയിടങ്ങളിൽ ഏജന്‍റുമാരെ ബൂത്തുകളിൽ ഇരിക്കാൻ അനുവദിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ചുരുക്കം സംഭവങ്ങളൊഴിച്ചാൽ സമാധാന പരമാണ് വോട്ടെടുപ്പ്. പതിവിൽ നിന്നും വിപരീതമായി സ്ത്രീകൾ അടക്കം രാവിലെ തന്നെ ബൂത്തിൽ എത്തുന്നുണ്ട്.