ജഗതി വാര്‍ഡിൽ പോരാട്ടത്തിനൊരുങ്ങി മുന്നണികൾ - jagathi ward local elction kerala
🎬 Watch Now: Feature Video

തിരുവനന്തപുരം: ജഗതി വാര്‍ഡില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് സ്ഥാനാര്‍ഥികള്‍. ഇടിവി ഭാരതിന്‍റെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കവെയാണ് മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ഒരേ സ്വരത്തില്‍ ഇക്കാര്യം ഉന്നയിച്ചത്.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കൗണ്‍സിലര്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ലെന്നും സ്ഥലം എംഎല്‍എയുടെ ഭാഗത്തു നിന്ന് നിസഹകരണമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും സിറ്റിങ് കൗണ്‍സിലറും ജഗതി വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഷീജാ മധു ആരോപിച്ചു.
ജഗതി ജങ്‌ഷന്‍ നവീകരണം, ജങ്‌ഷനിലെ കുളം നവീകരണം, ജഗതി മൈതനത്തിന്‍റെ ശോചനീയാവസ്ഥ എന്നിവയ്ക്കാണ് താന്‍ മുന്‍ഗണ നല്‍കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി വിദ്യാമോഹന്‍ പറഞ്ഞു. ജഗതി വാര്‍ഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം എന്നതാണ് തന്‍റെ മുഖ്യ പരിഗണനയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി നീതു വിജയന്‍ പറഞ്ഞു. സംവാദത്തിന്‍റെ മുഴുവന്‍ വീഡിയോയും കാണാം...
Last Updated : Nov 24, 2020, 10:36 AM IST