മാവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ചയം ഉദ്‌ഘാടനം ചെയ്‌തു - office complex inauguration
🎬 Watch Now: Feature Video
കോഴിക്കോട്: മാവൂരില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ചയം, ഷോപ്പിങ് കോംപ്ലക്‌സ് , കൺവെൻഷൻ സെന്‍റർ എന്നിവയുടെ ഉദ്ഘാടനവും ഐ.എസ്.ഒ പ്രഖ്യാപനവും നടന്നു. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്‌തീൻ പഞ്ചായത്ത് ഓഫിസിന്‍റെയും ഷോപ്പിങ് കോംപ്ലക്‌സിന്‍റെയും ഉദ്ഘാടനം നിർവഹിച്ചു. കൺവെൻഷൻ സെന്‍റർ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്തിനുള്ള ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എം.എൽ.എ നിർവഹിച്ചു. എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, രമ്യ ഹരിദാസ് എന്നിവർ മുഖ്യാതിഥികളായി.