ആദിവാസി കുട്ടികൾക്ക് ദൃശ്യവിരുന്നൊരുക്കി കുട്ടികളുടെ ചലച്ചിത്രമേള - കുട്ടികളുടെ ചലച്ചിത്രമേള
🎬 Watch Now: Feature Video

നല്ല സിനിമകളുടെ മായികലോകത്ത് ആവേശത്തോടെ ആദിവാസി കുട്ടികൾ. ആലപ്പുഴയിലെ പ്രീ-മെട്രിക് ഹോസ്റ്റലിൽ നിന്നുള്ള 26 കുട്ടികളാണ് വാർഡനൊപ്പം തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളക്ക് എത്തിയത്. പലരും ആദ്യമായാണ് ബിഗ് സ്ക്രീനിൽ സിനിമ കാണുന്നത്. അത് കൊണ്ട് തന്നെ നല്ല സിനിമകൾ നിർത്താതെ കാണാൻ ആദ്യമായി കിട്ടിയ അവസരം ആഘോഷിക്കുകയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ഈ കുട്ടികൾ.