വനത്തിനുള്ളില്‍ തീപിടിത്തം; തീ പടരാതിരിക്കാന്‍ ശ്രമം തുടരുന്നു - വനംവകുപ്പ്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6072058-743-6072058-1581680443868.jpg)
എറണാകുളം: കോതമംഗലം വടാട്ടുപാറ മുസ്ലിം പള്ളിക്ക് സമീപം വനത്തിൽ തീപിടിച്ചു. തീപിടുത്തമുണ്ടായ വനത്തിനുള്ളിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ ഫയർഫോഴ്സ് യൂണിറ്റിന് സ്ഥലത്തെത്താൻ കഴിയില്ല. ഉച്ചയോടെ തീ പടരുകയായിരുന്നു. വനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് തീപടാതിരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കരിയില വകഞ്ഞു മാറ്റി വരമ്പ് തീർത്തു. സമീപ പ്രദേശങ്ങളിലേക്ക് തീ പടർന്നാൽ കാർഷിക വിളകൾ അടക്കം കത്തിനശിക്കും. വേനൽ കടുത്തതോടെ വനത്തിനുള്ളിൽ പലയിടത്തും കാട്ടുതീ പടരുന്നത് തുടർ കഥയായിരിക്കുകയാണ്. വനത്തിനുള്ളിലെ വന്യ ജീവികള്‍ക്കും ഇത് ഭീഷണിയാണ്.