മുക്കം പോളിടെക്‌നിക് ഹോസ്റ്റലിൽ ഭക്ഷ്യവിഷ ബാധ - ഹോസ്റ്റലിൽ ഭക്ഷ്യവിഷ ബാധ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6040851-thumbnail-3x2-poly.jpg)
കോഴിക്കോട്: മുക്കം കളന്തോട് കെഎംസിടി പോളിടെക്‌നിക്കിന്‍റെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ ഭക്ഷ്യവിഷ ബാധയെ തുടർന്ന് വിദ്യാർകള ചികിത്സയിൽ പ്രവേശിപ്പിച്ചു. 19 വിദ്യാർഥികളെയാണ് മുക്കം സിഎച്ച്സിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ കടുത്ത വയറ് വേദനയും വയറിളക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ വിദ്യാർഥികൾ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. തുടർന്ന് മറ്റുള്ളവരും കൂട്ടമായി ചികിത്സ തേടി എത്തി. പ്രാഥമിക ചികിത്സ നൽകി വിദ്യാർഥികളെ രാത്രിയോടെ വിട്ടയച്ചു.