നെല്ലിക്കുഴിയിൽ ഫർണിച്ചർ ഷോപ്പിന് തീപിടിച്ചു - fire broke out at a furniture shop
🎬 Watch Now: Feature Video
എറണാകുളം: നെല്ലിക്കുഴി കമ്പനിപ്പടിയിലെ ഫർണിച്ചർ ഷോപ്പിന് തീപിടിച്ചു. ഞായറാഴ്‌ച രാത്രി പത്ത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. കമ്പനിപ്പടി സ്വദേശി കരീം എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് കണ്ട തൊഴിലാളികൾ തീ അണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കോതമംഗലത്ത് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷെഡിലുണ്ടായിരുന്ന മര ഉരുപ്പടികൾക്കും മറ്റ് തീപിടിക്കുകയും ഷെഡ് പൂർണമായും തകരുകയും ചെയ്തു. വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
Last Updated : May 31, 2021, 2:15 PM IST