പയ്യന്നൂരിൽ സൂപ്പർ മാർക്കറ്റില്‍ വന്‍ തീപിടിത്തം - കണ്ണൂർ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6477057-thumbnail-3x2-firenew.jpg)
കണ്ണൂർ: പയ്യന്നൂരിൽ സൂപ്പര്‍ മാര്‍ക്കറ്റില്‍ വൻ തീപിടുത്തം. പുതിയ ബസ്സ്റ്റാന്‍റ് പരിസരത്തെ ഷോപ്രിക്‌സ് സൂപ്പർ മാർക്കറ്റിലാണ് തീപിടുത്തമുണ്ടായത്. തീ അടുത്ത കെട്ടിടങ്ങളിലേക്കും പടരുകയാണ്. ആർക്കും പരിക്കില്ല. രാവിലെ 11.45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഷോർട് സർക്യൂട് ആണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു. സൂപ്പർമാർക്കറ്റിന്‍റെ മുകളിലെ നിലയിലാണ് ആദ്യം തീപടർന്നത്. അഗ്‌നിശമന സേനാസംഘം തീയണക്കാൻ ശ്രമം തുടരുകയാണ്.
Last Updated : Mar 20, 2020, 3:19 PM IST