വട്ടിയൂർക്കാവിലെ ജനങ്ങളുടെ ശരിദൂരം ഇടതുമുന്നണിയെന്ന് വികെ പ്രശാന്ത് - വികെ പ്രശാന്ത്
🎬 Watch Now: Feature Video
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ജനങ്ങളുടെ ശരിദൂരം ഇടതുമുന്നണിയാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത്. രാഷ്‌ട്രീയ പ്രബുദ്ധതയുള്ള വോട്ടർമാർക്കിടയിൽ ജാതിയും മതവും പറഞ്ഞാൽ വില പോകില്ല. മത, സാമൂഹിക, സാമുദായിക സംഘടനകൾ രാഷ്‌ട്രീയത്തിൽ ഇപെടാതിരിക്കുന്നതാകും അഭികാമ്യം. ഇത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും. എൻഎസ്എസിലെ അംഗങ്ങളിൽ കോൺഗ്രസുകാർ മാത്രമല്ല മള്ളത്. അതുകൊണ്ട് തന്നെ ഈ പ്രത്യക്ഷ ശരിദൂരത്തിനെതിരെ സംഘടനയ്ക്കുള്ളിൽ തന്നെ എതിരഭിപ്രയമുണ്ടാകും. വട്ടിയൂർകാവിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസനം പറയാതെ വിവാദം പറയുന്നത് ജനശ്രദ്ധ ക്ഷണിക്കാനാണ്. ഇടതു മുന്നണി വികസനം മാത്രമാണ് പറയുന്നത്. ഇത് ജനങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രശാന്ത് പറഞ്ഞു. കാലവർഷമെത്തുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഒരു രീതിയിലും ബാധിക്കില്ലെന്നും വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യാനെത്തുക തന്നെ ചെയ്യുമെന്നും പ്രശാന്ത് പറഞ്ഞു.