പൗരത്വ നിയമ ഭേദഗതി ബില്ല് കത്തിച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധം - DYFI protest news
🎬 Watch Now: Feature Video

ആലപ്പുഴ: പൗരത്വ അവകാശ ബില്ല് കത്തിച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. പൗരത്വ അവകാശ ബില്ല് രാജ്യത്ത് നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. ആലപ്പുഴ ജില്ലാ കോടതിക്ക് സമീപം ആരംഭിച്ച പ്രതിഷേധ മാർച്ച് നഗരത്തിലൂടെ പ്രകടനമായി സബ് പോസ്റ്റ് ഓഫീസിന് മുന്നിൽ അവസാനിച്ചു. പ്രതിഷേധയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് ശാമുവേൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പൗരവകാശ ബിൽ കത്തിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു.