മതേതരത്വത്തിന്‍റെ സന്ദേശം പകര്‍ന്ന് ക്രിസ്‌മസ് ആഘോഷം - idukki rajakkadu
🎬 Watch Now: Feature Video
ഇടുക്കി: മതേതരത്വത്തിന്‍റെ സന്ദേശം പകര്‍ന്ന് രാജാക്കാട്ടില്‍ ക്രിസ്‌മസ് ആഘോഷം സംഘടിപ്പിച്ചു. രാജാക്കാട് വികസന സമതിയുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ ക്രിസ്‌മസ് ആഘോഷം ജനകീയമാക്കിയത്. 'മതങ്ങളെല്ലാം മാനവനാടിന്‍റെ നന്മയ്ക്ക്' എന്ന സന്ദേശം പകര്‍ന്നാണ് രാജാക്കാട്ടില്‍ ഇത്തവണ നാനാജാതി മതസ്ഥരുടെ നേതൃത്വത്തില്‍ ക്രിസ്‌മസ് ആഘോഷം സംഘടിപ്പിച്ചത്. രാജാക്കാട് ഫൊറോന പള്ളി, എന്‍എസ്എസ്, എസ്എന്‍ഡിപി, മമ്മട്ടിക്കാനം ജുമ മസ്‌ജിദ്, രാജാക്കാട് മര്‍ച്ചന്‍റ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.