വാഹനാപകടത്തില്‍ മരിച്ച മലയാളി ജവാന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു - body of malayali jawan
🎬 Watch Now: Feature Video

പാലക്കാട്: അരുണാചൽ പ്രദേശിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ജവാന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. പാലക്കാട് കോട്ടായി സ്വദേശി പവിത്രനാണ് സൈന്യത്തിന്‍റെ വാഹനം മറിഞ്ഞ് മരിച്ചത്. അപകടത്തിൽ നാല് സൈനികർ മരിച്ചിരുന്നു. കരിയങ്കോട് എ.എല്‍.പി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. സൈനിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടന്നു.