ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കാൻ ഉപരോധം - night traffic
🎬 Watch Now: Feature Video
വയനാട് : വയനാട്ടിൽ രാത്രി യാത്ര നിരോധനത്തിനെതിരെ ദേശീയപാത 766 ഉപരോധം തുടങ്ങി. എൻ എച്ച് 766 പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധം . വയനാട്ടിലെ മൂന്ന് എംഎൽഎമാരും ഉപരോധത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവരെ കൂടാതെ അഞ്ഞൂറോളം ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയിട്ടുണ്ട്. വൈകിട്ട് നാലുവരെയാണ് ഉപരോധം. കേരള കർണാടക അതിർത്തിയായ മൂലഹല്ലക്ക് സമീപം ചെക്പോസ്റ്റിനടുത്താണ് ഉപരോധം നടത്തുന്നത്.