ബജറ്റിൽ തിരുവനന്തപുരം ജില്ലയെ അവഗണിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രതിഷേധം
🎬 Watch Now: Feature Video
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം ജില്ലയെ അവഗണിച്ചു എന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധം. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റേയും കോലം കത്തിച്ചു.
പ്രതിഷേധം ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. നഗരത്തിലെ മാലിന്യ പ്രശ്നമോ ഗതാഗതക്കുരുക്കോ പരിഹരിക്കാനുള്ള നടപടികൾ നിർദ്ദേശിക്കാത്ത ബജറ്റ് തള്ളിക്കളയുന്നതായി വി വി രാജേഷ് പറഞ്ഞു. തിരുവനന്തപുരം ജില്ലയുടെ പ്രതിനിധിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജില്ലയുടെ ആവശ്യങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും ബി.ജെ.പി ആരോപിച്ചു.
Last Updated : Feb 8, 2020, 3:26 PM IST