ഗാനഗന്ധര്‍വ്വന്‍റെ പിറന്നാൾ ആഘോഷം കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിൽ

By

Published : Jan 9, 2020, 11:04 PM IST

thumbnail
കാസർകോട്: എൺപതാം പിറന്നാള്‍ ആഘോഷത്തിനായി ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസ് കുടുംബസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി. രാത്രിയോടെ ഭാര്യ പ്രഭ, മക്കളായ വിജയ്, വിനോദ്, വിശാൽ എന്നിവർ യേശുദാസിനെ അനുഗമിക്കുന്നുണ്ട്. വെള്ളിയാഴ്‌ച്ച പുലര്‍ച്ചെ ക്ഷേത്ര ദർശനത്തിന് ശേഷം ചണ്ഡികാഹോമത്തില്‍ പങ്കെടുക്കും.  പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചനയും നടക്കും. പ്രത്യേക പൂജകൾക്ക് ശേഷം യേശുദാസ് സരസ്വതി മണ്ഡപത്തിൽ കുരുന്നുകൾക്ക് അറിവിന്‍റെ ആദ്യക്ഷരം പകരും. വൈകീട്ട് ദീപാരാധനയില്‍ പങ്കെടുത്ത ശേഷമാകും യേശുദാസും കുടുംബവും മൂകാംബികാ ദേവീ സന്നിധിയില്‍ നിന്ന് മടങ്ങുക.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.