ഒരു അധ്യാപകന്‍റെ ശിക്ഷണത്തിൽ മത്സരിച്ച് രണ്ട് നര്‍ത്തകികൾ - കാഞ്ഞങ്ങാട്
🎬 Watch Now: Feature Video
ഹൈസ്‌കൂൾ വിഭാഗം ഭരതനാട്യം മത്സരത്തിൽ ഒരു അധ്യാപകന്‍റെ ശിക്ഷണത്തില്‍ മത്സരിച്ച് രണ്ട് വിദ്യാർഥികൾ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ശ്രീലക്ഷ്മി, തൃശൂർ സ്വദേശി നിരഞ്ജന ശ്രീലക്ഷ്മി എന്നിവരാണ് ഒരു അധ്യാപകന്‍റെ കീഴില്‍ നൃത്തം അഭ്യസിച്ച് പരസ്‌പരം മത്സരിക്കാനെത്തിയത്. രണ്ടുപേർക്കും ഭാവിയിൽ നൃത്ത അധ്യാപകരാകണം എന്നാണ് ആഗ്രഹം. ഉപജില്ലയിൽ അപ്പീൽ വഴി എത്തിയ ശ്രീലക്ഷ്‌മി ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാനതലത്തിൽ മത്സരിക്കാനെത്തിയത്.