ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തെറ്റ് തിരുത്തിയെന്ന് എ.എ അസീസ് - തിരുവനന്തപുരം
🎬 Watch Now: Feature Video

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖത്തടിയേറ്റ സര്‍ക്കാര്‍ ഒടുവില്‍ തെറ്റ് തിരുത്തിയെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. കഴിഞ്ഞ തവണ യുവതികളെ വാശിയോടെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ അതിനുള്ള ഫലം അനുഭവിച്ചു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയാണ് സര്‍ക്കാരിന്‍റെ ബോധോദയത്തിന് കാരണം. ശബരിമലയില്‍ പരമ്പരാഗതമായ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന യു.ഡി.എഫ് നിലപാട് ഒടുവില്‍ എല്‍.ഡി.എഫ് അംഗീകരിച്ചിരിക്കുന്നു. അന്തസുണ്ടെങ്കില്‍ യുവതീ പ്രവേശനത്തിനനുകൂലമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണം. സര്‍ക്കാര്‍ തെറ്റു തിരുത്തിയതിനെ സ്വാഗതം ചെയ്യുകയാണെന്നും അസീസ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
Last Updated : Nov 16, 2019, 5:34 PM IST