മഞ്ചേശ്വരത്ത് കള്ളവോട്ട്; യുവതി അറസ്റ്റില്‍ - മഞ്ചേശ്വരം കള്ളവോട്ട് വാർത്ത
🎬 Watch Now: Feature Video
കാസർകോട്: നിരീക്ഷണ സംവിധാനങ്ങൾ ശക്തമായപ്പോഴും മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ 42-ാം ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ നബീസയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സംഘർഷ സാധ്യതയുള്ളതിനാൽ 69 മുതൽ 73 വരെ ബൂത്തുകൾ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ നിരീക്ഷണത്തിലാണ്. കർണാടകയിൽ നിന്നും വോട്ടർമാരെ എത്തിക്കാനുപയോഗിച്ച കർണാടക രജിസ്ട്രഷനിലുള്ള രണ്ട് ബസുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു.