അമ്പലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി എച്ച്.സലാം നാമനിര്‍ദേശ പത്രിക സമർപ്പിച്ചു - candidate files nominates
🎬 Watch Now: Feature Video
ആലപ്പുഴ: അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച്.സലാം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മന്ത്രി ജി.സുധാകരനും തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ.കെ.പ്രസാദിനുമൊപ്പമാണ് ഡെപ്യൂട്ടി കലക്ടര്‍ മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് പ്രകടനമായാണ് സലാം പത്രിക സമര്‍പ്പിക്കാനെത്തിയത്. പ്രകടനത്തില്‍ മന്ത്രി ടിഎം തോമസ് ഐസക്, ആലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി ചിത്തരഞ്ജന്‍, എല്‍ഡിഎഫ് നേതാക്കളായ അജയ് സുധീന്ദ്രന്‍, ഓമനക്കുട്ടന്‍ അമ്പലപ്പുഴ, പിവി സത്യനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.