ബൈപ്പാസ്; സ്വപ്‌ന സാക്ഷാത്കാരമെന്ന് ആലപ്പുഴക്കാർ - Alappuzha bypass news

🎬 Watch Now: Feature Video

thumbnail

By

Published : Jan 31, 2021, 7:47 AM IST

ആലപ്പുഴ: ജനങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസ് ജനുവരി 28നാണ് നാടിന് സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസ് നാടിന് സമർപ്പിച്ചത്. ദേശീയപാത 66ല്‍ കളര്‍കോട് മുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപ്പാതയാണ്. മേല്‍പ്പാലം മാത്രം 3.2 കിലോമീറ്ററാണ്. 1990ലാണ് ബൊപ്പാസ് നിർമാണം ആരംഭിച്ചത്. പിന്നീട് പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.