ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളൂരു വഴിയാക്കുന്നത് തടയുമെന്ന് അഹമ്മദ് ദേവര്‍കോവില്‍ - അഹമ്മദ് ദേവര്‍കോവില്‍
🎬 Watch Now: Feature Video
കണ്ണൂർ: കേരളവുമായി വൈകാരിക ബന്ധം ഉള്ള സ്ഥലമാണ് ലക്ഷദ്വീപെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇവിടുത്തെ തുറമുഖങ്ങളുമായാണ് ജന ജീവിതം ബന്ധപ്പെട്ടിരുന്നത്. അത് മംഗലാപുരത്തേക്ക് മാറ്റാനുള്ള ശ്രമം ബഹുജന പ്രക്ഷോഭത്തിലൂടെ തടയുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. അഴീക്കൽ തുറമുഖത്തെ വികസനം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമം നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.