വര്‍ത്തമാനം സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം; തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിക്കുന്നു - Aryadan Shoukath news
🎬 Watch Now: Feature Video
മലപ്പുറം: പാർവതി തിരുവോത്തിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്‌ത വര്‍ത്തമാനം സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞ സംഭവത്തില്‍ സിനിമയുടെ തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിക്കുന്നു. വർത്തമാനം സിനിമ വർഗീയ നിറം കലർന്നതാണെന്നും ആര്യാടൻ ഷൗക്കത്തിന്‍റെ സിനിമ എന്ന നിലയിലാണ് ഈ സിനിമക്ക് പ്രദർശനാനുമതി നൽകരുതെന്ന നിലപാട് സെൻസർ ബോർഡ് സ്വീകരിച്ചതെന്നുമാണ് ബോര്‍ഡ് അംഗം സന്ദീപ് കുമാർ ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഇത് ബാലിശമായ വാദമാണെന്നും മനുഷ്യ സ്നേഹത്തിന്‍റെ വിവിധ തലങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്നും മതേതര കാഴ്ച്ചപ്പാടും തെറ്റുകളെ എതിർക്കുന്നതുമായ സിനിമകളാണ് താൻ ജനങ്ങൾക്ക് മുന്നിൽ എത്തിച്ചതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിക്ക് അയക്കുമ്പോൾ തന്‍റെ നിലപാട് അറിയിക്കുമെന്നും സിനിമയുടെ പ്രദർശനാനുമതിക്കായി ഏത് അറ്റം വരെയും പോകുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.