'ബിരിയാണി' വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ സജിന്‍ ബാബു - Director Sajin Babu interview
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-9109508-361-9109508-1602231586791.jpg)
എറണാകുളം: നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലടക്കം പ്രദർശിപ്പിക്കുകയും നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്‌ത ബിരിയാണി സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകൻ സജിൻ ബാബു. സജിൻ ബാബുവിന്‍റെ മൂന്നാമത്തെ സിനിമയാണ് ബിരിയാണി. 25 ഓളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ബിരിയാണിയിലെ അഭിനയത്തിലൂടെ നടി കനി കുസൃതിക്ക് മികച്ച നടിക്കുള്ള രണ്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. അസ്‌തമയം വരെ, അയാൾ ശശി എന്നിവയാണ് സജിന്‍ ബാബു സംവിധാനം ചെയ്‌ത മറ്റ് രണ്ട് സിനിമകള്‍.