ഗോവൻ ചലച്ചിത്രമേളക്ക് ഇന്ന് കൊടിയേറും - 51st iffi news

🎬 Watch Now: Feature Video

thumbnail

By

Published : Jan 16, 2021, 8:07 AM IST

പനാജി: അമ്പത്തിയൊന്നാം ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേള ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഉദ്‌ഘാടന ചടങ്ങ്. ഇറ്റാലിയൻ ഛായാഗ്രഹകൻ വിറ്റോറിയോ സ്‌റ്റൊരാരോക്കാണ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്. കൊവിഡ് പശ്ചാത്തലത്തിൽ, ഹൈബ്രിഡ് രീതിയിൽ വെർച്വലായും ഭൗതികമായുമാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഐഎഫ്എഫ്ഐയിൽ പ്രദർശിപ്പിക്കുന്ന 224 ചിത്രങ്ങളിൽ ട്രാന്‍സ്, കപ്പേള, കെട്ട്യോളാണ് എന്‍റെ മാലാഖ, സെയ്‌ഫ്, താഹിറ എന്നീ അഞ്ച് മലയാള ചിത്രങ്ങളും ഉൾപ്പെടുന്നു. മികച്ച ചിത്രത്തിനുള്ള സുവർണ മയൂരത്തിനായി 15 ചലച്ചിത്രങ്ങൾ മത്സരിക്കുന്നു. ജനുവരി 24 വരെയാണ് ചലച്ചിത്രമേള.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.