പഞ്ചാബ് തൂത്ത് വാരി ആം ആദ്‌മി; ചൂല്‍ ഉയര്‍ത്തിപ്പിടിച്ച് ആഘോഷം, ദൃശ്യങ്ങള്‍ - ആം ആദ്‌മി തരംഗം
🎬 Watch Now: Feature Video
പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടി തരംഗം. 70 വര്‍ഷം മാറി മാറി ഭരിച്ച പാര്‍ട്ടികളെ നിഷ്‌പ്രഭമാക്കി കൊണ്ടാണ് എഎപിയുടെ വിജയം. ബഹുകോണ മത്സരം പ്രതീക്ഷിച്ചിരുന്നെങ്കിലും ഭരണകക്ഷിയായ കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തിരുന്ന ശിരോമണി അകാലിദളിനെയുമെല്ലാം പിന്നിലാക്കിയാണ് ആം ആദ്‌മി പാര്‍ട്ടി വന്‍ കുതിപ്പ് നടത്തിയത്. എക്‌സിറ്റ് പോള്‍ ഫലം ശരി വയ്ക്കുന്ന തരത്തില്‍ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറില്‍ തന്നെ ഫലങ്ങള്‍ വന്നപ്പോള്‍, ആം ആദ്‌മി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. പാര്‍ട്ടി ചിഹ്നമായ ചൂല്‍ ഉയര്‍ത്തിപ്പിടിച്ചാണ് പലയിടങ്ങളിലും ആഘോഷങ്ങള്‍ നടന്നത്.
Last Updated : Feb 3, 2023, 8:19 PM IST