'അമിതവണ്ണം കുറയ്‌ക്കാം മാനസികോന്മേഷം കൂട്ടാം'; വ്യായാമം ഇനി നൃത്തത്തിലൂടെ, അറിയാം സുംബയുടെ ഗുണങ്ങള്‍ - ആരോഗ്യ സംരക്ഷണം
🎬 Watch Now: Feature Video
Published : Dec 16, 2023, 6:18 PM IST
അമരാവതി: ശരീര ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും ഭക്ഷണത്തിലും വ്യായാമത്തിലുമെല്ലാം ഏറെ ശ്രദ്ധചെലുത്തന്നവരാണ് പുതുതലമുറ. സൗന്ദര്യത്തിന് ഏറെ പ്രധാന്യമുള്ള ഇക്കാലയളവില്‍ നിരവധി പേരാണ് ശരീരവണ്ണം കുറയ്‌ക്കാന്‍ ദിവസവും വ്യായാമ മുറകള്‍ പലതും മാറ്റി പയറ്റുന്നത്. ഇത്തരത്തില്‍ ശരീരവണ്ണമുള്ളവര്‍ക്ക് അനുയോജ്യകരമായ ഒരു വ്യായാമമാണ് സുംബ ഡാന്‍സ്. ഇത് ശരീര സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം മാനസിക ഉന്മേഷം കൂടി വര്‍ധിപ്പിക്കുമെന്നാണ് സുംബ പരിശീലകര്‍ പറയുന്നത്. 10 വയസിന് മുകളിലുള്ള ആര്‍ക്കും സുംബ ഡാന്‍സ് ചെയ്യാവുന്നതാണ്. ദിവസവും 40 മിനിറ്റ് നിര്‍ത്താതെ സുംബ ഡാന്‍സ് ചെയ്യുന്നവര്‍ക്ക് അമിത വണ്ണത്തില്‍ നിന്നും മാനസിക പ്രയാസങ്ങളില്‍ നിന്നും ഒരു പരിധിവരെ മുക്തി നേടാന്‍ സാധിക്കും. മാത്രമല്ല സന്ധികളിലും മസിലുകളിലുമെല്ലാം വേദന അനുഭവിക്കുന്നവര്‍ക്ക് ഇതൊരു ഉത്തമ പരിഹാര മാര്‍ഗം കൂടിയാണ്. വിദേശ രാജ്യങ്ങളില്‍ അധികവും പ്രാക്‌ടീസ് ചെയ്‌ത് വരുന്ന ഈ വ്യായാമ മുറ ഇപ്പോള്‍ ഇന്ത്യയിലേക്കും വ്യാപിച്ചിട്ടുണ്ട്. സുംബ ഡാന്‍സിന് മാത്രമല്ല സൽസ, ബെല്ലി, കുംബിയ, അർജന്റീന, ടാംഗോ എന്നിവ പതിവായി ശീലമാക്കിയാലും ഇതേ ഫലങ്ങള്‍ തന്നെയാണ് ലഭിക്കുക. ദിവസവും 40 മിനിറ്റ് ചെയ്യുന്ന സുംബയിലൂടെ ശരീരത്തിലെ 800 മുതല്‍ 1000 കലോറിയെ വരെ ഇല്ലാതാക്കാന്‍ സാധിക്കും. അമിതവണ്ണം കുറയ്‌ക്കാന്‍ ഭക്ഷണം നിയന്ത്രിക്കാത്തവര്‍ക്ക് പോലും സുംബ ഡാന്‍സ് പ്രാക്‌ടിസിലൂടെ ഫലം ലഭിക്കുമെന്നാണ് ആന്ധ്രപ്രദേശിലെ ഏലൂരില്‍ നിന്നുള്ള സുംബ പരിശീലകര്‍ പറയുന്നത്.