ഇടുക്കിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍ - കുത്തേറ്റ് മരിച്ചു
🎬 Watch Now: Feature Video
ഇടുക്കി: കുമളി റോസപ്പൂക്കണ്ടത്ത് വഴിയരികില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുമളി സ്വദേശി രുക്‌മാന്‍ അലിയാണ് (36) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
കുമളി സ്വദേശി രാജേഷ്, കമ്പം സ്വദേശി ഖാദർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കുമളി ടൗണിനടുത്തുള്ള ബാറിന് സമീപം രുക്‌മാനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചിയിലും സമാനമായ സംഭവമുണ്ടായത്. സുഹൃത്തിന്‍റെ കുത്തേറ്റ് നാല്‍പതുകാരനാണ് കൊച്ചിയില്‍ മരിച്ചത്. നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് രാത്രി വൈപ്പിന്‍ നെടുങ്ങാട് വച്ചായിരുന്നു സംഭവം.
ഇരുചക്ര വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ഇയാള്‍ തന്നെ സനോജിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലായി അടുത്തിടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി ആദ്യവും ജില്ലയില്‍ ഇത്തരമൊരു കൊലപാതകമുണ്ടായിട്ടുണ്ട്. എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാൻഡിന് സമീപം പാലക്കാട് സ്വദേശിയായ സന്തോഷാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ പ്രതിയെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.