പൊതിച്ചോര്‍ വിതരണത്തിന്‍റെ മറവില്‍ അനാശാസ്യം, 7 വര്‍ഷമായി ഡിവൈഎഫ്‌ഐ ചെയ്യുന്നത് ഇതാണ് : രാഹുല്‍ മാങ്കൂട്ടത്തില്‍ - യൂത്ത് കോണ്‍ഗ്രസ് ഷൂ ഏറ് സമരം
🎬 Watch Now: Feature Video
Published : Dec 11, 2023, 3:45 PM IST
കാസർകോട് : ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ (Youth Congress Leader Rahul Mamkootathil on DYFI ). പൊതിച്ചോർ വിതരണത്തിന്‍റെ മറവിൽ അനാശാസ്യ, നിയമ വിരുദ്ധ ഏർപ്പാടുകൾ നടക്കുന്നു എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ആരോപണം. കഴിഞ്ഞ ഏഴ് വർഷമായി ഡിവൈഎഫ്ഐ ആകെ ചെയ്യുന്ന പണി അതാണെന്നും രാഹുൽ പറഞ്ഞു (Rahul Mamkootathil's allegation on DYFI's pothichoru campaign). പൊതിച്ചോർ വിതരണത്തെ നമ്മുടെ നേതാക്കൾ പുകഴ്ത്തി പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. ഷൂ ഏറ് സമരം അവസാനിപ്പിക്കണമെന്നാണ് അഭിപ്രായം. ആവശ്യമില്ലാത്ത യാത്രയ്ക്ക് നേരെ ആവശ്യമുള്ള സാധനം വലിച്ചെറിയുന്നത് ശരിയല്ല. കരുതൽ തടങ്കൽ അവസാനിപ്പിച്ചാൽ കരിങ്കൊടി പ്രതിഷേധവും അവസാനിപ്പിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിനെയും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. കെ സുരേന്ദ്രനും എംവി ഗോവിന്ദനും ഒരേ ശബ്‌ദമാണെന്നും രാഹുല്‍ ആരോപിച്ചു. കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് കെ സുരേന്ദ്രന് അസഹിഷ്‌ണുതയാണ്. നവകേരള സദസിൽ ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടായിട്ട് പ്രതിഷേധിക്കാൻ സുരേന്ദ്രനെ എവിടെയും കണ്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രക്തസാക്ഷികളെ ഉണ്ടാക്കുന്നത് കോൺഗ്രസിന്‍റെ സംസ്‌കാരമല്ല. സമരം ചെയ്യുന്നത് കാണുമ്പോൾ വികെ സനോജിന് അത് ചെയ്യാൻ കഴിയാത്തതിലുള്ള ഫ്രസ്ട്രേഷനാണെന്നും രാഹുൽ കുറ്റപ്പെടുത്തി.