Woman Shot Dead : ബിഹാറില്‍ നടുറോഡില്‍ യുവതി വെടിയേറ്റ് മരിച്ചു ; സിസിടിവി ദൃശ്യം പുറത്ത് - Bihar News updates

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 4, 2023, 10:59 PM IST

Updated : Oct 4, 2023, 11:11 PM IST

പട്‌ന : ബിഹാറിലെ മുസാഫര്‍പൂരില്‍ നടുറോഡില്‍ കാല്‍നട യാത്രക്കാരി വെടിയേറ്റ് മരിച്ചു. ചന്ദ്‌വാര സ്വദേശിനി സാജിദ അഫ്രിനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 3) രാത്രിയില്‍ ചന്ദ്‌വാര അലി മിര്‍സ റോഡിലാണ് സംഭവം. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു (Woman Shot Dead). പര്‍ദ്ദയും ബുര്‍ഖയും ധരിച്ച യുവതി റോഡിലൂടെ നടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ പ്രതി സാജിദയുടെ പിന്നിലൂടെയെത്തി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം പിന്നാലെ എത്തിയ ബൈക്കില്‍ കയറി ഇയാള്‍ രക്ഷപ്പെട്ടു. വെടിയേറ്റ സാജിത അഫ്രിന്‍ സംഭവ സ്ഥലത്ത് വച്ച് മരിച്ചു. ആക്രമണത്തിന് പിന്നാലെ ചന്ദ്‌വാര അലി മിര്‍സ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ശ്രീകൃഷ്‌ണ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ടൗണ്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും (DSP) സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. പരിശോധനയില്‍  ഒരു വെടിയുണ്ട കണ്ടെത്തി. ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചികിത്സയ്‌ക്ക് വിധേയയായതിന് ശേഷം സാജിത വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കുറ്റവാളിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി മേഖലയിലെ  മറ്റ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. ജില്ല ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ പ്രത്യേക സംഘം അന്വേഷണത്തില്‍ സജീവമാണെന്ന് എഎസ്‌പി ടൗണ്‍ അവധേഷ്‌ ദീക്ഷിത് പറഞ്ഞു. കേസിന്‍റെ എല്ലാവശവും അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്നും എഎസ്‌പി പറഞ്ഞു. 

Last Updated : Oct 4, 2023, 11:11 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.