മന്ത്രവാദത്തിന്‍റെ പേരിൽ ശാരീരിക, മാനസിക പീഡനം; യുവതിയുടെ പരാതിയിൽ ഭർത്തൃപിതാവ് അറസ്റ്റിൽ - ഖാലിദ് കുഞ്ഞ്
🎬 Watch Now: Feature Video
കൊല്ലം: മന്ത്രവാദത്തിന്‍റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്തൃപിതാവ് അറസ്റ്റിൽ. കൊല്ലം ഇഞ്ചവിള സ്വദേശി ഖാലിദ് കുഞ്ഞിനെയാണ് (53) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ (ജൂൺ 28) വൈകിട്ടോടെയാണ് ഖാലിദ് കുഞ്ഞിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
മൂന്ന് മാസം മുൻപാണ് കരുവ സ്വദേശിനിയായ യുവതിയെ ഖാലിദ് കുഞ്ഞിന്‍റെ മകൻ സെയ്‌ദലി വിവാഹം ചെയ്‌തത്. യുവതിയെ ഭർത്താവും മാതാപിതാക്കളും ചേർന്ന് സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ദുർമന്ത്രവാദത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതി. തുടർന്ന് യുവതി ഇക്കാര്യം ബന്ധുക്കളോട് പറയുകയും സ്വന്തം വീട്ടിലേക്ക് പോവുകയുമായിരുന്നു. പിന്നാലെ അഞ്ചാലുംമൂട് പൊലീസിൽ യുവതി പരാതി നൽകി.
ഖാലിദ് കുഞ്ഞ് മുമ്പും നിരവധി പീഡന കേസുകളിലും മന്ത്രവാദവുമായി ബന്ധപ്പെട്ട കേസികളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.