Wild Tusker Padayappa In Munnar : കാട് കയറാതെ പടയപ്പ ; കാട്ടാനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - മൂന്നാറില്‍ പടയപ്പ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 15, 2023, 1:59 PM IST

ഇടുക്കി : മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്ന് പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ (Wild Tusker Padayappa). ചെണ്ടുവാര എസ്‌റ്റേറ്റിലെ കുണ്ടള മേഖലയിലാണ് പടയപ്പ നിലയുറപ്പിച്ചിട്ടുള്ളത് (Wild Tusker Padayappa In Munnar). പ്രദേശത്തെ തേയില തോട്ടത്തിലും എസ്റ്റേറ്റ് റോഡിലും കാട്ടാന നിലയുറപ്പിച്ചതോടെ ആളുകള്‍ പ്രതിസന്ധിയിലായി. വനംവകുപ്പ് അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കാഴ്ചക്കാരായി എത്തുന്നവര്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും അപകട സാധ്യത ഉയര്‍ത്തുന്നു. കുണ്ടള മൂന്നാർ എസ്റ്റേറ്റ് റോഡിൽ ഇറങ്ങിയ പടയപ്പ ആളുകളെ തടഞ്ഞു. നാട്ടുകാർ ഓടിക്കാൻ ശ്രമിച്ചിട്ടും ജനവാസ മേഖലയിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. അതേസമയം നാട്ടുകാർ പടയപ്പയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രകോപനമുണ്ടാക്കിയത്. ബഹളംവച്ചതോടെ ഇവർക്ക് നേരെ കാട്ടാന തിരിഞ്ഞു. മൂന്നാർ മറയൂർ റോഡിൽ കന്നിമല, നയമക്കാട് എസ്റ്റേറ്റ് ഭാഗത്താണ് പടയപ്പയെ സാധാരണ കണ്ടുവരുന്നത്. എന്നാൽ, സമീപ നാളുകളില്‍ ടോപ് സ്റ്റേഷനിലേക്കുള്ള വഴിയിൽ ചെണ്ടുവരൈ, എല്ലപ്പെട്ടി തുടങ്ങിയ എസ്റ്റേറ്റ് ഭാഗങ്ങളിൽ പടയപ്പ എത്തിയിരുന്നു. രണ്ടാഴ്‌ച മുമ്പ് സൈലന്‍റ് വാലി എസ്‌റ്റേറ്റിലിറങ്ങിയ പടയപ്പ റേഷൻകട തകർത്തിരുന്നു (Padayappa attacks in Munnar).

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.