ആഹാ നല്ല കാറാണല്ലോ; മൂന്നാറില്‍ കാര്‍ വളഞ്ഞ് കാട്ടാനകള്‍, ആളില്ലാത്തത് ഭാഗ്യം - wild tuskers surrounded a car
🎬 Watch Now: Feature Video
Published : Dec 6, 2023, 1:34 PM IST
ഇടുക്കി: മൂന്നാറില്‍ കാര്‍ വളഞ്ഞ് കാട്ടാന സംഘം (Wild elephants surrounded the car of Wildlife photographer in Munnar). വന്യ ജീവി ഫോട്ടോഗ്രാഫര്‍ (Wildlife photographer) ഹാഡ്‌ലി രഞ്ജിത്തും സംഘവും സഞ്ചരിച്ചിരുന്ന കാറാണ് ആനകള്‍ വന്ന് വളഞ്ഞത്. രഞ്ജിത്ത് സുഹൃത്തുക്കളോടൊപ്പം മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റ് മേഖലയിലേയ്ക്ക് പോയപ്പോഴാണ് ഈ സംഭവം നടന്നത്. വാഹനം റോഡരികിൽ നിര്‍ത്തിയിട്ട്, രഞ്ജിത്തും സുഹ്യത്തുക്കളും ചേർന്ന് സമീപത്തെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് രണ്ട് കാട്ടാനകള്‍ വാഹനത്തിന് അടുത്ത് എത്തിയത്. സമീപ മേഖലയില്‍ നിന്നാണ് ഈ ആനകള്‍ വാഹനത്തിന് അടുത്തേക്ക് എത്തിയത്. ഒരു കുട്ടിയാന അടക്കം മറ്റ് രണ്ട് ആനകളും അവിടെ ഉണ്ടായിരുന്നെങ്കിലും, ഇവ വാഹനത്തിനടുത്തേയ്ക്ക് എത്തിയില്ല. കാറിന് സമീപത്ത് എത്തിയ ആനകള്‍, കുറേ നേരം വാഹനത്തെ ചുറ്റി ചെറുതായി വണ്ടിയിൽ തുമ്പികൈ കൊണ്ട് തൊട്ടുനോക്കി നടന്നു. വണ്ടിക്ക് എന്തെങ്കിലും പറ്റുമോ എന്ന ഭയം ഉണ്ടായെങ്കിലും ആനകൾ വളരെ കൂളായിരുന്നെന്നും വലിയ അക്രമ സ്വഭാവം ഉള്ള ആനകൾ അല്ലായിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു. വാഹനത്തിനുള്ളില്‍ ആളുകള്‍ ഇല്ലെന്ന് മനസിലായതോടെ കാട്ടാന സംഘം പിന്‍വാങ്ങുകയായിരുന്നു.