Wild Elephant Enters In Ulikkal Kannur കണ്ണൂരിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി; ആശങ്കയില്‍ ജനങ്ങള്‍
🎬 Watch Now: Feature Video
കണ്ണൂര്‍: ജനവാസ മേഖലയായ ഉളിക്കലിൽ കാട്ടാനയിറങ്ങി. മലയോര ഹൈവേയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത് (Wild Elephant In Kannur). ഇന്നലെ (ഒക്‌ടോബര്‍ 10) രാത്രിയാണ് സംഭവം. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാന ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. പുലര്‍ച്ചെ കൃഷി ഭവന് സമീപത്തെ കശുമാവിൻ തോട്ടത്തിലാണ് ആനയുണ്ടായിരുന്നത്. പിന്നീടാണ് മാര്‍ക്കറ്റിന് സമീപത്തെത്തി നിലയുറപ്പിച്ചത് (Wild Elephant In Ulikkal). വനാതിര്‍ത്തിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണിത്. അതുകൊണ്ട് തന്നെ ആനയെ വനത്തിലേക്ക് തുരത്തുകയെന്നത് ഏറെ വെല്ലുവിളിയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ (Forest Department In Kannur) സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണ്. ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയതില്‍ ആശങ്കയിലാണ് നാട്ടുകാര്‍. കാട്ടാനയെ മയക്കുവെടി വയ്‌ക്കണമെന്നും അല്ലെങ്കില്‍ അടിയന്തരമായി കാട്ടിലേക്ക് തുരത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഉളിക്കലില്‍ കടകള്‍ അടയ്‌ക്കാന്‍ നിര്‍ദേശം നല്‍കി. കൂടാതെ വയത്തൂർ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു (Wild Elephant Enters In Ulikkal).