IPL 2022: പരിശീലന ഗ്രൗണ്ടില്‍ ഡല്‍ഹി താരങ്ങള്‍ക്കൊപ്പം പന്ത് തട്ടി റിക്കി പോണ്ടിങ് - ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലനം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15275310-thumbnail-3x2-dc.jpg)
ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കാനിറങ്ങി ടീമിന്‍റെ മുഖ്യ പരിശീലകനായ റിക്കി പോണ്ടിങ്. പരിശീലനവേളയിലാണ് ശിഷ്യന്‍മാര്‍ക്കൊപ്പം പന്ത് തട്ടാന്‍ ആശാനും കളത്തിലിറങ്ങിയത്. ഡല്‍ഹി യുവതാരങ്ങള്‍ക്കൊപ്പം 47 കാരനായ റിക്കി പോണ്ടിങ് വളരെ ആസ്വദിച്ച് കളിക്കുന്നതിന്‍റെ വീഡിയോ ടീം തന്നെയാണ് സമൂഹമാധ്യമങ്ങളിലുടെ പുറത്ത് വിട്ടത്. നിലവില്‍ ഐപിഎല്ലില്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനായി മത്സരിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
Last Updated : Feb 3, 2023, 8:23 PM IST