വൈറല്‍ വാര്‍ഡ് മെമ്പര്‍; വെള്ളപൂശി പ്രതിഷേധത്തിന് പിന്നാലെ ക്രിസ്‌മസ് പാപ്പയായി രഞ്ജിത്ത് - Ward Member Ranjith With Christmas Wishes
🎬 Watch Now: Feature Video
Published : Dec 25, 2023, 7:07 PM IST
കൊല്ലം: നവകേരള സദസിനെതിരെ ശരീരം മുഴുവന്‍ വെള്ളപൂശി പ്രതിഷേധവുമായെത്തിയ വാര്‍ഡ് മെമ്പര്‍ ക്രിസ്‌മസ് ആശംസകളുമായി ജനങ്ങളിലേക്ക്. കൊല്ലം തലവൂർ പഞ്ചായത്തിലെ രണ്ടാലുംമൂട് വാര്‍ഡ് മെമ്പര്‍ രഞ്ജിത്താണ് ക്രിസ്‌മസ് പപ്പായായി ആശംസ നേരാനെത്തിയത്. ക്രിസ്‌മസ് പപ്പായുടെ മടിയിലിരിക്കുന്ന രീതിയിലാണ് മെമ്പറെത്തിയത്. വീടുകളും കടകളും കയറി ജനങ്ങളെ കണ്ട് മിഠായിയും വിതരണം ചെയ്‌ത് ആശംസ നേര്‍ന്നാണ് മെമ്പര്‍ മടങ്ങിയത്. നേരത്തെയും നിരവധി പേര്‍ മെമ്പര്‍മാരായിട്ടുണ്ടെങ്കിലും ഇത്തരമൊരു ആശംസ നേരല്‍ ഇതാദ്യമാണെന്ന് വാര്‍ഡിലെ ജനങ്ങള്‍ പറയുന്നു. വ്യത്യസ്‌തമായ ആശംസ നേരലുമായെത്തിയ പപ്പയ്‌ക്കൊപ്പം ജനങ്ങള്‍ ഫോട്ടോയെടുക്കുകയും ചെയ്‌തു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസിനെതിരെ ദേഹം മുഴുവന്‍ വെള്ളപൂശി രഞ്ജിത്ത് പ്രതിഷേധം നടത്തിയിരുന്നു. മാത്രമല്ല ബിജെപി പ്രതിനിധിയായ ഇദ്ദേഹം വൈദ്യുതി ബില്ല് അടക്കാന്‍ കെഎസ്‌ഇബിയില്‍ നാണയത്തൂട്ടുകള്‍ മാത്രം നല്‍കിയതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. അടിക്കടിയുണ്ടാകുന്ന പവര്‍ കട്ടില്‍ പ്രതിഷേധിച്ചാണ് നാണയ തുട്ടുകള്‍ മാത്രമായി ഇദ്ദേഹം വൈദ്യുതി ബില്ല് അടക്കാനെത്തിയത്. ഇതോടെ നാണയ തുട്ടുകള്‍ എണ്ണി ചിട്ടപ്പെടുത്താന്‍ കെഎസ്‌ഇബി ജീവനക്കാരും ഏറെ പാടുപെട്ടു.
also read: വെള്ള പെയിന്‍റില്‍ മുങ്ങിയെത്തി, പ്രതിഷേധം വേറെ ലെവല്‍: ഈ പഞ്ചായത്ത് മെമ്പർ പണ്ടേ വൈറലാണ്...