എറണാകുളം: സംസ്ഥാന സര്‍ക്കാരിൻ്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെൻ്ററുകളില്‍ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് ജനുവരി നാല് വരെ അപേക്ഷിക്കാം. തിയറിയും പ്രാക്‌ടിക്കലും ഉള്‍പ്പെടെ രണ്ടര മാസമാണ് കോഴ്‌സിൻ്റെ കാലാവധി.
ഓരോ സെൻ്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കോഴ്‌സിന് പ്രായപരിധി ഇല്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രമുഖ ക്യാമറ നിര്‍മ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്‌സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ലൈറ്റിങ്, ലെന്‍സ്, ചിത്രീകരണം മുതലായവയില്‍ ഊന്നല്‍ നല്‍കി സമഗ്ര പഠന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി നാല്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2422275, 9447607073 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെൻ്ററുകളില്‍ നടത്തുന്ന ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്കും ജനുവരി നാലു വരെ അപേക്ഷിക്കാം. റേഡിയോ അവതരണം (റേഡിയോ ജോക്കി), പോഡ്‌കാസ്റ്റിങ്, ഡബ്ബിങ്, ഓഡിയോ എഡിറ്റിങ്, മിക്‌സിങ് ആൻഡ് മാസ്റ്ററിങ് തുടങ്ങിയ മേഖലകളില്‍ വിദഗ്‌ധ പരിശീലനം നല്‍കുന്ന കോഴ്‌സിൻ്റെ കാലാവധി രണ്ടര മാസമാണ്. ഇതിന് പ്രായപരിധി ഇല്ല. ഓരോ സെൻ്ററിലും 10 സീറ്റുകള്‍ വീതം ഉണ്ട്.
സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 15,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൊച്ചി, തിരുവനന്തപുരം സെൻ്ററുകളില്‍ സുസജ്ജമായ ഓഡിയോ സ്റ്റുഡിയോകളിലാണ് പരിശീലനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി നാല് ആണ്. ഫോണ്‍: 0484-2422275, 0471-2726275, 9744844522,7907703499.
Read More: ബാങ്ക് ജോലി നേടാൻ സുവര്‍ണാവസരം; എസ്‌ബിഐയില്‍ 13,735 ഒഴിവുകള്‍, കേരളത്തിലും അവസരം, വിശദമായി അറിയാം!