'പ്രതാപൻ തുടരും പ്രതാപത്തോടെ': തൃശൂര്‍ മണ്ഡലത്തിലെ ചുമരെഴുത്തുകൾ മായ്‌പ്പിച്ച് ടിഎന്‍ പ്രതാപന്‍ - ചുമരെഴുത്ത്
🎬 Watch Now: Feature Video
Published : Jan 15, 2024, 3:50 PM IST
|Updated : Jan 15, 2024, 4:03 PM IST
തൃശൂര്‍: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് ചുമരെഴുത്ത്. വെങ്കിടങ്ങിലാണ് സംഭവം. യു ഡി എഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. 'പ്രതാപൻ തുടരും പ്രതാപത്തോടെ' എന്ന മുദ്രാവാക്യത്തോടെയാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുമരെഴുത്തിൽ കൈപ്പത്തി ചിഹ്നവും വരച്ചു ചേർത്തിട്ടുണ്ട്. തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ നിലവിലെ എം പിയാണ് പ്രതാപൻ. മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നിരിക്കെയാണ് വെങ്കിടങ്ങ് സെന്‍ററിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിൽ നിലവിലെ എം പി ആയ പ്രതാപൻ തന്നെ സ്ഥാനാർത്ഥി ആകാനാണ് സാധ്യത. കഴിഞ്ഞ ദിവസം തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചും ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. മുളയത്ത് ആണ് സുരേഷ് ഗോപിയ്ക്കായി ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. 'ചതിക്കില്ല എന്ന് ഉറപ്പാണ്' എന്ന മുദ്രാവാക്യത്തോടെയായിരുന്നു സുരേഷ് ഗോപിക്ക് വേണ്ടിയുള്ള ചുമരെഴുത്ത്. സുരേഷ് ഗോപി ഇന്ന് രാവിലെ തൃശൂരിലെ ലൂർദ് പള്ളി മാതാവിന് കിരീടം സമർപ്പിച്ചിരുന്നു. അതേ സമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ ഉള്ള ചുമരെഴുത്തുകള്‍ മായ്‌പ്പിച്ച് ടിഎന്‍ പ്രതാപന്‍ എംപി. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് മതി ചുമരെഴുത്തെന്നായിരുന്നു പ്രതാപന്‍റെ പ്രതികരണം .