വിശാഖപട്ടണം തുറമുഖത്ത് വന്‍ തീപിടിത്തം; നിരവധി ബോട്ടുകളും ടണ്‍ കണക്കിന് മത്സ്യവും കത്തിനശിച്ചു, കോടികളുടെ നഷ്‌ടം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 20, 2023, 9:56 AM IST

വിശാഖപട്ടണം : ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മത്സ്യബന്ധന തുറമുഖത്ത് വന്‍ തീപിടിത്തം (Visakhapatnam fishing harbor fire accident). ഒരു ബോട്ടിന് സമീപത്ത് നിന്നുയര്‍ന്ന തീ ഹാര്‍ബറിലെ മറ്റു ബോട്ടുകളിലേക്ക് പെട്ടെന്ന് ആളി പടരുകയായിരുന്നു. നിരവധി ബോട്ടുകളാണ് കത്തിനശിച്ചത്. ഞായറാഴ്‌ച (നവംബര്‍ 19) രാത്രി 11 മണിയോടെയാണ് സംഭവം. അജ്ഞാതര്‍ ബോട്ടിന് തീയിട്ടതാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു (fire breaks out from Visakhapatnam fishing harbor). ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടത്തത്തില്‍ 40ല്‍ അധികം ബോട്ടുകള്‍ കത്തി നശിച്ചതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. കോടികളുടെ നഷ്‌ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. സംഭവ സമയത്ത് ചില ബോട്ടുകള്‍ മത്സ്യബന്ധനം അവസാനിപ്പിച്ച് ഹാര്‍ബറില്‍ എത്തിയിരുന്നു. മറ്റു ചില ബോട്ടുകള്‍ ഇന്ധനം നിറച്ച് മത്സ്യബന്ധനത്തിന് പോകാന്‍ തയാറെടുക്കയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വില്‍പനയ്‌ക്കായുള്ള ടണ്‍ കണക്കിന് മത്സ്യവും തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. ബോട്ടുകളില്‍ തീപടര്‍ന്നപ്പോള്‍ തൊഴിലാളികളില്‍ ചിലര്‍ ബോട്ടുകള്‍ക്കുള്ളില്‍ ഉറങ്ങുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കാന്‍ വിശാഖപട്ടണം തുറമുഖ അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക ഫയര്‍ എഞ്ചിന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ബോട്ടുകളും മത്സ്യവും കത്തി നശിച്ചതിന്‍റെ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.