അധികൃതരോട് പറഞ്ഞ് മടുത്തു; സ്വന്തമായി പാലം നിർമിച്ച് ഗ്രാമീണർ - Koraput
🎬 Watch Now: Feature Video
കോരാപുട്ട്( ഒഡീഷ): നാളുകളായി പാലം വേണമെന്ന് അധികാരികളോട് പറഞ്ഞു മടുത്ത ഗ്രാമീണർ അവസാനം സ്വന്തമായി പാലം നിർമിച്ചു. ഒഡീഷയിലെ കോരാപുട്ടിലാണ് സംഭവം. അധികൃതരുടെയും കരാറുകാരന്‍റെയും അനാസ്ഥയിൽ മനംമടുത്ത നന്ദിഗാവ് ഗ്രാമത്തിലെ ജനങ്ങളാണ് സ്വന്തമായി പാലം നിർമിക്കാൻ തീരുമാനിച്ചത്. നന്ദിഗാവ് ഗ്രാമത്തിലെ മധുബിശാലി, സൽപ്‌ഗുഡ, ടെറ്റ്ലിഗുഡ, മാൾട്ടിഗുഡ, ചക്ലി, ഝബ്രപാദർ എന്നിവിടങ്ങളിലെ ഗ്രാമീണർ ചേർന്നാണ് പാലം നിർമിച്ചത്. മുള, മരം, ടയറുകൾ തുടങ്ങിയ ഉപയോഗിച്ചാണ് പാലത്തിന്‍റെ നിർമാണം. 2017ൽ ഗ്രാമവികസന വകുപ്പ് പാലം നിർമാണചുമതല ഒരു കൺസ്ട്രക്ഷൻ കമ്പനിയെ ഏൽപ്പിച്ചിരുന്നു. ഇതിനായി 277.8 ലക്ഷം രൂപയും വകയിരുത്തി. 2019ഓടെ പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ പാലത്തിനായി കുഴിയെടുത്ത് പോയശേഷം ഇത്രയും നാളായിട്ടും കരാറുകാരന്‍റെ പൊടി പോലും കണ്ടില്ല. ഇതോടെയാണ് ദുരിതത്തിലായ നാട്ടുകാർ പാലം നിർമിച്ചത്.
Last Updated : Feb 3, 2023, 8:30 PM IST